Connect with us

International

ദുബായില്‍ പൊതുമാപ്പ്:892 തടവുകാരെ വിട്ടയക്കും

Published

|

Last Updated

ദുബായ്:വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം.റംസാന്‍ അനുബന്ധിച്ചാണ് പൊതുമാപ്പ് അനുവദിച്ചത്. ഇതോടെ 892 പേര്‍ മോചിതരാകും.ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബന്‍ റാഷിദ് അല്‍മക്ദും ഇതു സംബന്ധിച്ച് ഉത്തരിവറക്കി.
റംസാന്‍ നാളുകളില്‍ കുടുംബത്തോടെ താമസിക്കാന്‍ തടവുകാരെ വിടുകയാണെന്നും റംസാന്റെ മഹത്തായ സന്ദേശം ഉള്‍ക്കൊണ്ടുമാണ് തീരുമാനമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.ഉത്തരവു പ്രകാരം തടവുകാരെ വിട്ടയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

Latest