Connect with us

Ongoing News

കടകംപള്ളി ഭൂമി തട്ടിപ്പ്: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന ഹരജി സി ബി ഐ പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന ഹരജി സി ബി ഐ പിന്‍വലിച്ചു. പരാതിയില്‍ തെറ്റുകള്‍ തിരുത്താനുണ്ടെന്ന് കാണിച്ചാണ് ഹരജി പിന്‍വലിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സി ബി ഐക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നില്ലെന്ന് കാണിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സി ബി ഐക്ക് ഇത്തരമൊരു പരാതി ഇല്ല എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നത്.

Latest