Connect with us

Wayanad

പച്ചക്കറിയുടെ വില കുതിച്ചുയരുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. മഴയുടെ ലഭ്യതകുറവ് കാരണം ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ പച്ചക്കറിയുടെ വില നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
കാരറ്റ്, ഉരുളകിഴങ്ങ്, ബീന്‍സ്, കത്രിക്ക, പാവക്ക, മുട്ടകോസ്, കോളിഫ്‌ളവര്‍, ബ്രീട്ട്രൂട്ട്, ബജിമുളക് തുടങ്ങിയ വസ്തുക്കള്‍ക്കെല്ലാം വിലവര്‍ധിച്ചിട്ടുണ്ട്.
ഉരുളകിഴങ്ങിന് കിലോ 36 രൂപയും കറിബീന്‍സിന് കിലോ 70 രൂപയും കാരറ്റിന് 30 രൂപയും ബീട്ട്രൂട്ടിന് 35 രൂപയും ബജിമുളകിന് 55 രൂപയുമാണ് ഇപ്പോഴത്തെ വില. ആവശ്യത്തിന് മഴയില്ലാത്തത് കാരണം ഊട്ടിയില്‍ 7,000 ഹെക്ടര്‍ പച്ചക്കറി കൃഷിയിറക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 3,000 ഹെക്ടറായി കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരി മുഹമ്മദ് പറയുന്നു.
പച്ചക്കറിക്ക് ഇപ്പോള്‍ പൊള്ളുന്നവിലയാണ്. സാധാരണക്കാരെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനം ഇത്തവണ വലിയ ഭക്ഷ്യക്ഷാമത്തിനും ഇടയാക്കിയേക്കുമെന്നാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്.

 

Latest