Connect with us

Malappuram

മൊബൈല്‍ ഷോപ്പുകളില്‍ മോഷണം; ഡല്‍ഹി സ്വദേശികളായ നാല് പേര്‍ പിടിയില്‍

Published

|

Last Updated

കോട്ടക്കല്‍: മൊബൈല്‍ ഷോപ്പുകളില്‍ മോഷണം നടത്തിയ നാല് ഡല്‍ഹി യുവാക്കളെ കോട്ടക്കല്‍ പോലീസ് പിന്തുടര്‍ന്നു പിടികൂടി.
മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ തിരൂര്‍ ബസ്റ്റാന്റില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്. ഡല്‍ഹി സ്വദേശികളായ ഹര്‍ഷിദ(22), അബ്ദുല്ല (20), മുസ്തഖീം(20), റാഷിദ്(20) എന്നിവരെയാണ് മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ പോലീസ് പിടികൂടിയത്. ബുധനാഴ്ച്ച പുലര്‍ച്ചെ കോട്ടക്കലിലെ മൊബൈല്‍ ഷോപ്പുകളില്‍ നിന്ന് ഫോണുകള്‍ മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് പിടികൂടുകയായിരുന്നു. മോഷണം നടത്തി ഓട്ടോയില്‍ കയറി തിരൂരിലേക്ക് പോകുകയായിരുന്നു പ്രതികള്‍.
ഇതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിന്തുടര്‍ന്ന് തിരൂര്‍ ബസ്റ്റാന്റ് പരിസരത്ത് നിന്ന് രണ്ടു പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടു പ്രതികളായ രണ്ട് പേരെ കൂറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കോട്ടക്കലിലെ ക്വോര്‍ട്ടേഴ്‌സില്‍ നിന്നാണ് മറ്റു രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ കമ്പിളി പുതപ്പ് വില്‍പ്പന നടത്തുന്നവരാണ് നാല് പേരെന്നും നേരത്തെ ചെമ്മാട് ടൗണിലെ ടെക്‌സ്റ്റയില്‍സില്‍ മോഷണം നടത്താന്‍ ശ്രമം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. കേരളത്തില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് ഡല്‍ഹിയില്‍ വില്‍പ്പന നടത്തുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കും. തിരൂര്‍ ഡി വൈ എസ് പി അസൈനാര്‍, സി ഐ ആര്‍ റാഫി, കോട്ടക്കല്‍ എസ് ഐ കെ പി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

 

Latest