Connect with us

Palakkad

ശകുന്തള ജംഗ്ഷനില്‍ അഞ്ചടി വീതിയില്‍ നടപ്പാത നിര്‍മിക്കാന്‍ അനുമതി

Published

|

Last Updated

പാലക്കാട്: റെയില്‍വേ മേല്‍പ്പാലം തുറന്നതോടെ ശകുന്തള ജംഗ്ഷന്‍ റെയില്‍വേ ഗേറ്റ് അടച്ചിട്ടതിനാല്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാനായി റെയില്‍വേ ഗേറ്റിന് സമീപം അഞ്ചടി വീതിയില്‍ നടപ്പാത നിര്‍മ്മിക്കാന്‍ റെയില്‍വേ നഗരസഭയ്ക്ക് അനുമതി നല്‍കി. നടപ്പാതയുടെ നിര്‍മ്മാണം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ ഖദ്ദൂസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും തുറന്നിടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എം.പി.യോടൊപ്പം റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയെ കാണാനും നഗരസഭ തീരുമാനിച്ചതായും ചെയര്‍മാന്‍ അറിയിച്ചു.
നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ ഖദ്ദൂസ് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി.കൃഷ്ണകുമാര്‍, എം.സുനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ ആബിദാ യൂസഫ്, എന്‍.ശിവരാജന്‍, സൂപ്രണ്ട് വെങ്കിടേശ്വരന്‍ എന്നിവരാണ് റെയില്‍വേ ഡി.ആര്‍.എം. ആനന്ദപ്രകാശ്, എ.ഡി.ആര്‍.എം. മോഹന്‍ മേനോന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയെ തുടര്‍ന്നാണ് നടപ്പാത നിര്‍മ്മിക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ ശനിയാഴ്ച മേല്‍പ്പാലം ഉദ്ഘാടനം കഴിഞ്ഞതിനുശേഷം റെയില്‍വേ ഗേറ്റ് അടച്ചിട്ടതില്‍ നഗരസഭ ശക്തിയായ പ്രതിഷേധമുണ്ടെന്നും അടച്ചിട്ടതോടെ നഗരത്തിലെ ജനങ്ങളെ രണ്ടുവിഭാഗങ്ങളാക്കി മാറ്റിയത് അംഗീകരിക്കാനാവില്ലെന്നും ചെയര്‍മാന്‍ റെയില്‍വേ അധികൃതരെ അറിയിച്ചുസി കൃഷ്ണകുമാര്‍, എം.സുനില്‍കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സഹീദ, എന്‍.ശിവരാജന്‍, സാജോ ജോണ്‍, സഹദേവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest