Connect with us

Palakkad

ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു

Published

|

Last Updated

പാലക്കാട്: നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് രണ്ടാംനിലയില്‍നിന്നും വീണ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
ആലത്തൂര്‍ എരുമയൂര്‍ സുരേന്ദ്രന്‍ (40), മന്ദത്തുക്കാവ് ഈന്തക്കാട് തണ്ണിശ്ശേരി രാജേഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സുരേന്ദ്രനെ ജില്ലാ ആശുപത്രിയില്‍നിന്നും പ്രഥമശുശ്രൂഷക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. രാജേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
സ്‌റ്റേഡിയം ബൈപ്പാസ് റോഡില്‍ ട്രിനിറ്റി കണ്ണാശുപത്രിക്ക് സമീപം നിര്‍മാണത്തിലിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാംനിലയിലെ ലിന്റലിന്റെ പണിക്കിടെ ചുമരടക്കം ഇടിഞ്ഞാണ് തൊഴിലാളികള്‍ താഴേക്ക് വീണത്. സൈറ്റില്‍ ജോലിചെയ്യുന്ന മറ്റു തൊഴിലാളികളും പ്രദേശവാസികളുംചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിയത്.