Connect with us

Kozhikode

കേരളത്തിന് അനുവദിച്ച എ ഐ ഐ എം എസ് മാവൂരില്‍ സ്ഥാപിക്കണം: ചാലിയാര്‍ സമരസമിതി

Published

|

Last Updated

കോഴിക്കോട്: കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എ ഐ ഐ എം എസ്) മാവൂരില്‍ ഗ്രാസിം കമ്പനി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് സ്ഥാപിക്കണമെന്ന് ചാലിയാര്‍ സമരസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വെള്ളവും വൈദ്യുതിയും യഥേഷ്ടം ലഭിക്കുന്ന 200 ഏക്കര്‍ സ്ഥലം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ 600 ഏക്കറിലേറെ ഭൂമിയുണ്ട്. ഗ്രാസിമിന്റെ അധീനതയിലുള്ള ഭൂമി തിരിച്ചെടുക്കുന്നതിന് കേരള സര്‍ക്കാര്‍ നല്‍കിയ നോട്ടീസിനുമേല്‍ കമ്പനി അധികൃതര്‍ ഹൈക്കോടതിയില്‍ നിന്ന് ഇപ്പോള്‍ സ്റ്റേ നേടിയിരിക്കുകയാണ്. നിയമനടപടികള്‍ ത്വരിതപ്പെടുത്തി ഭൂമി കേരള സര്‍ക്കാരിന്റെ അധീനതയിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ ഡോ. കെ വി ഹമീദ്, വൈസ് ചെയര്‍മാന്‍ കെ പി ഇക്ബാല്‍, കണ്‍വീനര്‍ പി കെ എം ചേക്കു, ജോ. കണ്‍വീനര്‍ പി ടി മുഹമ്മദ് സംബന്ധിച്ചു.

Latest