Connect with us

Kozhikode

മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ റോബോട്ടിക് കോര്‍ണര്‍ തുറന്നു

Published

|

Last Updated

കോഴിക്കോട്: മേഖല ശാസ്ത്രകേന്ദ്രത്തിലെ റോബോട്ടിക് കോര്‍ണര്‍ കാണികള്‍ക്കായി തുറന്നു.
കൊറിയന്‍ കമ്പനിയായ അസിമോവിന്റെ റോബോര്‍ട്ടുകള്‍ക്ക് ആറ് ലക്ഷം രൂപയാണ് വില. ആധുനിക ലോകത്ത് റോബോട്ടുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് മേഖലാശാസ്ത്രകേന്ദ്രത്തില്‍ റോബോട്ട് എത്തിച്ചതെന്ന് ഡയറക്റ്റര്‍ വി എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോട്ടിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് റോബോട്ടിക് കോര്‍ണറിന്റെ ലക്ഷ്യം. ദിവസവും രാവിലെ 11. 30 മുതല്‍ 3. 30 വരെ പ്രദര്‍ശനമുണ്ടാകും. 10 മിനിറ്റായിരിക്കും ഷോയുടെ ദൈര്‍ഘ്യം.
റോബോട്ടിക് കോര്‍ണറിന്റെ ഉദ്ഘാടനം എന്‍ ഐ ഇ ഐ ടി ഡയറക്റ്റര്‍ ഡോ. എം പി പിള്ള നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അമ്പതോളം വിദ്യാര്‍ഥികള്‍ക്കായി രണ്ട് ദിവസത്തെ ശില്‍പശാലയും ഇന്നലെ ആരംഭിച്ചു.
മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറും കണ്ണൂര്‍ സ്വദേശിയുമായ സുനില്‍പോള്‍ തയാറാക്കിയ കുഞ്ഞുഹെലികോപ്റ്ററിന്റെ പ്രദര്‍ശനവും നടന്നു. സാധാരണ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അപകട മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഈ ഹെലികോപ്റ്ററിന് 20 മിനിറ്റ് തുടര്‍ച്ചയായി വായുവില്‍ സഞ്ചരിക്കാന്‍ കഴിയും. 55,000 രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.

---- facebook comment plugin here -----

Latest