Connect with us

Kasargod

കാസര്‍ക്കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു

Published

|

Last Updated

murderകാസര്‍ക്കോട്: വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. ബളാംതോട് ചാമുണ്ഡിക്കുന്ന് പുലിക്കടവില്‍ അരുണ്‍ലാല്‍(22) ആണ് മരിച്ചത്. കത്തിക്കുത്ത് തടയാന്‍ ശ്രമിച്ച ചാമുണ്ഡിക്കുന്നിലെ ബിജുവിന്(49) ഗുരുതരമായി പരുക്കേറ്റു.ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ കോഴിക്കടയുടമ ജോസിനെ(45) രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

മരണവീട്ടില്‍ പോയി മടങ്ങി വരവേ ഓട്ടോറിക്ഷയില്‍ വച്ച് ഇവര്‍ക്കിടയില്‍ വാക്കുതര്‍ക്കമുണ്ടായി. ജോസിന്റെ കോഴിക്കടയ്ക്കു സമീപത്തിറങ്ങിയ ശേഷമായിരുന്നു അക്രമം. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.