Connect with us

Ongoing News

ഷാക്കിരിക്ക് ഹാട്രിക്ക്; സ്വിറ്റ്‌സര്‍ലന്റ് പ്രി ക്വാര്‍ട്ടറില്‍

Published

|

Last Updated

shakiriമനൗസ്/റിയോ ഡി ജനീറോ: ഷെര്‍ദാന്‍ ഷാക്കിരി നേടിയ ഹാട്രിക് മികവില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍. ഒത്തിണക്കത്തോടെ കളിച്ച സ്വിസ്പടയെ മുന്നില്‍ നിന്ന് നയിച്ച് ഹോണ്ടുറാസിന്റെ വലയില്‍ മൂന്നു തവണ കുത്തിക്കയറിയ ഷാക്കിരി ജര്‍മനിയുടെ മുള്ളര്‍ നേടിയ ഹാട്രിക്കിനൊപ്പമുയര്‍ന്ന പെരുമയോടെയാണ് തന്റെ ടീമിനെ പ്രീ ക്വാര്‍ട്ടറിലെ 16 ടീമുകളുടെ പട്ടികയില്‍ എത്തിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയാണ് സ്വിസ്റ്റര്‍ലന്റിന്റെ എതിരാളികള്‍.

ഗ്രൂപ്പ് ഇയില്‍ റിയോ ഡി ജനീറോയിലെ ഫ്രാന്‍സ്-ഇക്വഡോര്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. നിരവധി മുന്നേറ്റങ്ങള്‍ കണ്ട മല്‍സരത്തില്‍ ഗോള്‍ മാത്രം പിറന്നില്ല. മല്‍സരം സമനിലയായതോടെ ഇക്വഡോര്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. നൈജീരിയയാണ് പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.

 

 

Latest