Connect with us

Ongoing News

അഞ്ച് കോളജുകള്‍ക്ക് സ്വയംഭരണ പദവി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു കോളജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാന്‍ യു ജി സി തീരുമാനം.
തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തേവര സേക്രഡ് ഹാര്‍ട്ട്്, ചങ്ങനാശ്ശേരി എസ് ബി കോളജ്, എറണാകുളം സെന്റ് തെരേസാസ്, കളമശ്ശേരി രാജഗിരി കോളജ് എന്നിവക്കാണ് സ്വയംഭരണ പദവി നല്‍കാന്‍ തീരുമാനമായത്.
അതേസമയം, സര്‍ക്കാര്‍ കോളജുകളായ എറണാകുളം മഹാരാജാസിനെയും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിനെയും പരിഗണിച്ചില്ല. പ്രൊഫ. എന്‍ ആര്‍ മാധവ മേനോന്‍ ചെയര്‍മാനായ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലാണ് 13 കോളജുകള്‍ക്ക് സ്വയംഭരണാധികാരത്തിനായി യു ജി സിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ജമ്മൂകാശ്മീര്‍ സര്‍വകലാശാല ഡീന്‍ ജെ പി സിംഗ് ജൂറാലിന്റെ നേതൃത്വത്തിലുളള നാലംഗ യു ജി സി സംഘം കോളജുകളില്‍ പരിശോധന നടത്തി. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചാണ് അഞ്ച് കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കാന്‍ തീരുമാനമായത്.
നേരത്തെ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നതിനെതിരെ ഇടത് വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest