Connect with us

National

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ: അടുത്ത ആറ് മാസത്തിനുള്ളില്‍ മെച്ചപ്പെടുമെന്ന് സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ ഭരണത്തിലെത്തിയതോടെ സാമ്പത്തിക രംഗം അടുത്ത ആറ് മാസത്തിനുള്ളില്‍ മെച്ചപ്പെടുമെന്ന് വിശ്വാസിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 66 ശതമാനവും, അടുത്ത ആറ് മാസത്തിനുള്ളില്‍ ആഭ്യന്തര സാമ്പത്തിക രംഗം വളര്‍ച്ച നേടുമെന്ന് വിശ്വസിക്കുന്നു. സഊദി അറേബ്യ, ജര്‍മനി, ചൈന എന്നീ രാജ്യങ്ങളാണ് സര്‍വേയില്‍ മികച്ച് നിന്നത്. സഊദിയിലെ 87 ശതമാനം ജനങ്ങളും അവരുടെ രാജ്യത്തെ സാമ്പത്തിക നിലവാരത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മൊത്തം സര്‍വേയില്‍ 65 ശതമാനം ജനങ്ങളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച കാനഡയാണ് ഇന്ത്യക്ക് തൊട്ടുപുറകില്‍.
വ്യാപാര തത്പരരായ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സാമ്പത്തിക രംഗം ഇന്ത്യയില്‍ മെച്ചപ്പെടുമെന്ന് കൂടുതല്‍ പേരും വിശ്വാസിക്കുന്നു. നിക്ഷേപകരുടെ വിശ്വാസം തിരികെ കൊണ്ടുവരുക, പണപ്പെരുപ്പം നിയന്ത്രിക്കുക, വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ നടപടികളിലൂടെ മോദി സര്‍ക്കാറിന് സാമ്പത്തിക രംഗം മെച്ചപ്പെടുത്താനാകുമെന്ന് ഇവര്‍ വാദിക്കുന്നു. 25 രാജ്യങ്ങളിലെ 19,242 ആളുകളെയാണ് ഇതിന് വേണ്ടി ആദ്യഘട്ടത്തില്‍ സര്‍വേ നടത്തിയത്.

Latest