Connect with us

Ongoing News

വിവാഹത്തട്ടിപ്പ് കേസ്: യുവതിയെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

കരുനാഗപ്പള്ളി: ഹൈക്കോടതിയിലെ അഭിഭാഷക ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ കൊല്ലം ആയൂര്‍ ആക്കല്‍ ഷാബു വിലാസത്തില്‍ ശാലിനിയെ(29) ഇന്നലെ രാവിലെ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി. കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകനായ പ്രിജിത്തിന്റെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് നടപടി. എറണാകുളം കേന്ദ്രമാക്കി താമസിച്ച് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വിവാഹത്തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതിക്കെതിരെ കോട്ടയം, മലപ്പുറം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
പ്രിജിതില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷത്തോളം രൂപയും തട്ടിയെടുക്കുകയും ആലപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ വിവാഹം നടത്തുകയും ചെയ്ത ശേഷം ബന്ധുവിന്റെ മരണത്തിന് പോകുന്നുവെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
ഫെബ്രുവരി എട്ടിനാണ് വ്യാജ അഭിഭാഷകയെ അഡ്വ. പ്രിജിത് വിവാഹം കഴിച്ചത്. ശാലിനിയുടെ ഭര്‍ത്താവ് രതീഷും കൂട്ടുകാരന്‍ രാഗേഷും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കോടതിയില്‍ നിന്ന് വന്‍ പോലീസ് സുരക്ഷയില്‍ പുറത്തേക്കിറക്കിയ ശാലിനിയെ കോടതി വളപ്പില്‍ തടിച്ചുകൂടിയ ജനം കൂകിവിളിച്ചു.

Latest