Connect with us

Kozhikode

സാന്ത്വനം, റമസാന്‍ ക്യാമ്പയിനുകള്‍ വിജയിപ്പിക്കുക: എസ് ജെ എം

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാന്ത്വനം, റമസാന്‍ ക്യാമ്പയിനുകള്‍ വിജയിപ്പിക്കണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു. സമസ്ത ഇസ്‌ലാമിക് സെന്ററില്‍ നടന്ന കൗണ്‍സില്‍ യോഗം നരിക്കുനി ബൈതുല്‍ ഇസ്സക്ക് അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം നീക്കങ്ങളെ സമാധാനകാംക്ഷികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി പ്രചാരണത്തിനായി ഗള്‍ഫില്‍ പോകുന്ന വി പി എം ഫൈസിക്ക് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി വാര്‍ഷിക റിപ്പോര്‍ട്ടും കെ ഉമര്‍ മദനി വരവുചെലവ് കണക്കും അവതരിപ്പിച്ചു. അബൂഹനീഫല്‍ ഫൈസി, എം കെ എം ബശീര്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Latest