Connect with us

Eranakulam

ഫോറിന്‍ എക്‌സ്‌ചേഞ്ച്: എസ് ബി ടിയും സെന്‍ട്രം ഡയറക്ടും ധാരണയില്‍

Published

|

Last Updated

കൊച്ചി: ഫോറിന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ക്കായി സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറും സെന്‍ട്രം ഡയറക്ടും ധാരണയിലെത്തി.
സെന്‍ട്രം കാപ്പിറ്റലിന്റെ സബ്‌സിഡിയറിയും റീടെയില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയുമായ സെന്‍ട്രം ഡയറക്ടിന്റെ ബ്രാഞ്ചുകളിലൂടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ധാരണ. ഇതിനുപുറമെ റെമിറ്റന്‍സുകള്‍, വിസ പ്രോസസിംഗ്, യാത്രാ സംബന്ധിയായ സേവനങ്ങള്‍ തുടങ്ങിയവ കോര്‍പറേറ്റ്, റീടെയില്‍ കസ്റ്റമര്‍മാര്‍ക്ക് കമ്പനി നല്‍കിവരുന്നുണ്ട്. രാജ്യത്തെ 90 ബ്രാഞ്ചുകളും എയര്‍പോര്‍ട്ട് കൗണ്ടറുകളും വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ സെന്‍ട്രം ഡയറക്ടിന് ബ്രാഞ്ചുകളുണ്ട്.
ഗള്‍ഫ് ഉള്‍പ്പെടെ വിദേശത്ത് കഴിയുന്ന പ്രവാസികളുടെ ഇന്‍വേഡ് റെമിറ്റന്‍സുകളുടെ ഏറ്റവും വലിയ സ്വീകര്‍ത്താക്കളിലൊന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍. ഈ പങ്കാളിത്തത്തിലൂടെ ബേങ്കിന്റെ ആയിരത്തിലധികം ഫോറിന്‍ എക്്‌സ്‌ചേഞ്ച് സംവിധാനമുള്ള ബ്രാഞ്ചുകളില്‍ നിന്ന് വിദേശ കറന്‍സികള്‍ പതിവായി വാങ്ങാന്‍ സെന്‍ട്രത്തിന് കഴിയും. വിവിധ കറന്‍സികളുടെ ലഭ്യത ഉറപ്പുവരുത്താനും അവക്ക് മികച്ച നിരക്കുകള്‍ നല്‍കാനും ഇടപാടുകാര്‍ക്ക് കാര്യക്ഷമമായ സേവനങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്ന് കമ്പനിയുടെ ട്രഷറി – ബേങ്ക് നോട്ട്‌സ് ബിസിനസ് വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ ഹരിപ്രസാദ് എം പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെഡറല്‍ ബേങ്കുമായും ധനലക്ഷ്മി ബേങ്കുമായും സെന്‍ട്രം ധാരണയുണ്ടാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest