Connect with us

International

900 പ്രകാശ വര്‍ഷമകലെ ഭൂമിയുടെ വലിപ്പമുള്ള വജ്രനക്ഷത്രം കണ്ടെത്തി

Published

|

Last Updated

ലണ്ടന്‍: ഭൂമിയില്‍നിന്ന് 900 പ്രകാശ വര്‍ഷമകലെ ഭൂമിയുടെ വലിപ്പമുള്ള വജ്രനക്ഷത്രം കണ്ടെത്തിയതായി വാനനിരീക്ഷണ രംഗത്തെ വിദഗ്ധര്‍ അവകാശപ്പെട്ടു.
ഇതുവരെ വാനനിരീക്ഷകര്‍ തിരിച്ചറിഞ്ഞതില്‍ വെച്ചേറ്റവും തണുപ്പേറിയ, മങ്ങിയ വെള്ളക്കുള്ളന്‍ നക്ഷത്രമാകാം ഇതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ആകാശഗംഗ പോലെ 1100 കോടി വര്‍ഷം പഴക്കം ഇതിനുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാലക്രമത്തില്‍ തണുത്തുറഞ്ഞ് വജ്രമായി മാറിയതാകാനാണ് സാധ്യതയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അക്വാറിയസ് നക്ഷത്രഗണത്തില്‍ കണ്ടെത്തിയ പുതിയ വജ്രനക്ഷത്തിന്റെ താപനില 5,000 ഫാരന്‍ഹെയ്റ്റ് ആണ്. സൂര്യന്റെ കേന്ദ്രത്തിലെ താപനില ഇതിന്റെ അയ്യായിരം മടങ്ങ് വരും. നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററി, ഗ്രീന്‍ ബാങ്ക് ടെലസ്‌കോപ്പ് , വെരി ലോംഗ് ബേസ്‌ലൈന്‍ അരേയ് എന്നിവ ഉപയോഗിച്ച് വിസ്‌കോന്‍സിന്‍മില്‍വോക്കീ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡേവിഡ് കപ്ലാനും സംഘവും നടത്തിയ നിരീക്ഷണത്തിലാണ് പുതിയ വജ്രനക്ഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇപ്പോള്‍ നിഗമനത്തിലെത്തിയ ഇതിന്റെ താപനില പരിഗണിക്കുമ്പോള്‍ ഈ ഗോളം മുഴുവന്‍ വജ്രമായി മാറിയിരിക്കാമെന്നും ഇവര്‍ പറയുന്നു. അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

---- facebook comment plugin here -----

Latest