Connect with us

Gulf

ആര്‍ ടി എ റമസാന്‍ സമയക്രമം പുറത്തിറക്കി

Published

|

Last Updated

ദുബൈ: റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) റമസാന്‍ സമയക്രമം പ്രഖ്യാപിച്ചു. സേവന കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, ബസുകള്‍, ദുബൈ മെട്രോ, മറൈന്‍ സര്‍വീസ്, ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, വാഹന പരിശോധനാ ലൈസന്‍സിംഗ് കേന്ദ്രങ്ങള്‍ എന്നിവയുടെ സമയ ക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മുടക്കമില്ലാത്ത സേവനം നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയാണ് സമയക്രമമെന്ന് മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മോസ അല്‍ മര്‍റി പറഞ്ഞു.
സേവന കേന്ദ്രങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് പ്രവര്‍ത്തക്കുക. തവാര്‍, മനാറ, അവീര്‍ ജുമൈറ കേന്ദ്രങ്ങള്‍ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെ പ്രവര്‍ത്തിക്കും.
എ ബി പാര്‍ക്കിംഗ് സോണുകളില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഒന്ന് വരെയും വൈകുന്നേരം ഏഴ് മുതല്‍ രാത്രി 12 വരെയും പാര്‍ക്കിംഗിന് ചാര്‍ജ് ഈടാക്കും. മത്സ്യ ചന്ത, ടി കോം മേഖല ഈ പരിധിയില്‍ വരില്ല. ഇ സോണുകളായ ഫിഷ്മാര്‍ക്കറ്റില്‍ എല്ലാ ദിവസവും എട്ട് മുതല്‍ ഒന്ന് വരെയും വൈകീട്ട് നാല് മുതല്‍ 11 വരെയും ചാര്‍ജ് ഈടാക്കും.
ഗുബൈബ, ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷനുകളില്‍ നിന്ന് 5.10ന് സര്‍വീസ് തുടങ്ങും. 11.50 നാണ് അവസാന സര്‍വീസ്. ഖിസൈസ്, സത്‌വ, അല്‍ഖൂസ് 5.30 മുതല്‍ 11.4 വരെയും ജബല്‍ അലി ആറ് മുതല്‍ വൈ. 9.30 വരെയും പ്രവര്‍ത്തിക്കും. മെട്രോ ഫീഡര്‍ സ്റ്റേഷനുകളായ റാശിദിയ, മാള്‍ ഓഫ് എണിറേറ്റ്, ഇബ്ന്‍ ബത്തൂത്ത, ബുര്‍ജ് ഖലീഫ, ഇത്തിസലാത്ത് എന്നിവ 5.15 മുതല്‍ 12.15 വരെയും പ്രവര്‍ത്തിക്കും. അബുദാബി ഇന്റര്‍സിറ്റി സര്‍വീസ് രാവിലെ അഞ്ച് മുതല്‍ രാത്രി 11.55 വരെയാണ്. ഷാര്‍ജ സര്‍വീസ് 24 മണിക്കൂറും ഉണ്ടാവും. മെട്രോ ചുവന്ന പാതയും പച്ച പാതയും വ്യഴാഴ്ച ഉള്‍പ്പെടെ 5.30 മുതല്‍ ഒന്ന് വരെയും വെള്ളിയാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി ഒന്ന് വരെയുമാണ് പ്രവര്‍ത്തിക്കുക.
പരിശോധന ലൈസന്‍സിംഗ് കേന്ദ്രങ്ങള്‍ ഒമ്പത് മണിമുതല്‍ മൂന്ന് വരെയും വൈകീട്ട് ഒമ്പത് മുതല്‍ അര്‍ധ രാത്രിവരെയും പ്രവര്‍ത്തിക്കും.

 

---- facebook comment plugin here -----

Latest