Connect with us

Gulf

വെള്ളത്തില്‍ ഒഴുകുന്ന വീല്‍ ചെയര്‍

Published

|

Last Updated

ദുബൈ: നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തീരക്കടലില്‍ ഉല്ലസിക്കാന്‍ ഒഴുകുന്ന വീല്‍ചെയര്‍. ദുബൈ നഗരസഭയാണ് മംസാര്‍, ജുമൈറ ബീച്ചുകളില്‍ 15 ഫ്‌ളോട്ടിംഗ് വീല്‍ചെയറുകള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഉദ്ഘാടനം മംസാര്‍ ബീച്ചില്‍ ചൊവ്വാഴ്ച രാവിലെ നിര്‍വഹിക്കപ്പെട്ടു.
ശാരീരികാവശതയുള്ളവര്‍ക്കും വയോവൃദ്ധര്‍ക്കും ഇത് ഉപകാരപ്രദമാണെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കു വേണ്ടിയുള്ള 2020 ആസൂത്രണ പദ്ധതിയുടെ ഭാഗമാണിത്. എല്ലാവര്‍ക്കുമുള്ള നഗരം എന്നതാണ് ദുബൈയുടെ ലക്ഷ്യമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഴുകുന്ന വീല്‍ ചെയറിനുപുറമെ പ്രത്യേകം വൈദഗ്ധ്യം നേടിയ സുരക്ഷാ ജീവനക്കാരെ ബീച്ചുകളില്‍ നിയോഗിച്ചിട്ടുണ്ടെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

 

Latest