Connect with us

Gulf

സഊദി യാത്ര: 10 വര്‍ഷം പഴക്കമുള്ള ബസുകള്‍ക്ക് നിരോധം

Published

|

Last Updated

അബുദാബി: പത്തു വര്‍ഷത്തിനു മീതെ പഴക്കമുള്ള ബസുകളില്‍ ഇതര രാജ്യങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരുന്നത് സഊദി അറേബ്യ വിലക്കുന്നു. യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സപ്തംബര്‍ 25 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.
അയല്‍ രാജ്യങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് ബസ് മാര്‍ഗം യാത്ര ചെയ്യുന്നവരുണ്ട്. ഉംറ സംഘങ്ങളാണ് ഇവയില്‍ പ്രധാനം. പല വാഹനങ്ങളും വഴിയില്‍ നിന്നു പോവുന്നതും യാത്രക്കാര്‍ ദുരിതത്തിലാവുന്നതും ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നാണറിവ്.
സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് ഉടമകളും ഡ്രൈവര്‍മാരും പുതിയ നിയമത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും യാത്രയില്‍ ബുദ്ധിമുട്ടില്ലാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.

Latest