Connect with us

National

ഇന്ധനവില മൂന്ന് മാസത്തേക്ക് കൂട്ടില്ല

Published

|

Last Updated

ന്യൂഡല്‍ഹി: മണ്ണെണ്ണയുടേയും പാചക വാതകത്തിന്റെയും വില കൂട്ടാന്‍ ആലോചിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദര്‍പ്രധാന്‍. പ്രകൃതിവാതക വില തല്‍ക്കാലം കൂട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം മൂന്ന് മാസത്തേക്കാണ് കേന്ദ്രം നീട്ടിവെച്ചത്.
പാചകവാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പ്രതിമാസം പാചകവാതകത്തിന് അഞ്ചു രൂപയും മണ്ണെണ്ണയ്ക്ക് ഒരു രൂപയും കൂട്ടാനായിരുന്നു പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ.

Latest