Connect with us

Gulf

ജി സി സി ഉപഭോക്താക്കള്‍ കൂടുതല്‍ ചെലവു ചെയ്യുന്നത് ഇലക്‌ട്രോണിക്‌സിന്

Published

|

Last Updated

ദുബൈ: ജി സി സി ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ചെലവുചെയ്യുന്നത് ഇലക്‌ട്രോണിക് സാമഗ്രികള്‍ക്കെന്ന് സര്‍വേ. 40 ശതമാനം ആളുകള്‍ പ്രതിവര്‍ഷം 1,000 ഡോളറിലധികം ചെലവുചെയ്യുന്നുവെന്നും ഐ ടി പി ഡോട്ട് നെറ്റ് ഇലൈഫ് സ്റ്റൈല്‍ സര്‍വേ വെളിപ്പെടുത്തി.
38.42 ശതമാനം പേര്‍ ആയിരം ഡോളറിനും 9,999 ഡോളറിനും ഇടയില്‍ ചെലവു ചെയ്യുന്നു. 49.86 ശതമാനം നൂറുഡോളറിനും 999 ഡോളറിനും ഇടയില്‍ ചെലവു ചെയ്യുന്നു. നൂറു ഡോളര്‍ പോലും ചെലവു ചെയ്യാത്തവര്‍ 10 ശതമാനം മാത്രം.
അഞ്ചു കോടി പൗരന്മാരാണ് ജി സി സിയിലുള്ളത്. മാനേജ്‌മെന്റ്, സെയില്‍സ് വിഭാഗങ്ങളിലുള്ളവരാണ് കൂടുതല്‍ ചെലവഴിക്കുന്നത്. വിദേശികളില്‍ 70 ശതമാനം പേര്‍ പ്രതിമാസം 1,000 ഡോളറിനും 4,999 ഡോളറിനും ഇടയില്‍ നാട്ടിലേക്കയക്കുന്നു. ഇത് ഉത്പന്നങ്ങള്‍ വാങ്ങിയും ആകാം.
മെയ് മുതല്‍ ജൂണ്‍ വരെയാണ് സര്‍വേ നടത്തിയത്. ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍, സ്വഭാവങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ ചോദിച്ചറിഞ്ഞു.
21നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ 85 ശതമാനം പുരുഷന്മാരും 15 ശതമാനം സ്ത്രീകളും പ്രതികരിച്ചു.
യു എ ഇയില്‍ 69 ശതമാനം, സഊദിയില്‍ 12 ശതമാനം എന്നിങ്ങനെ സര്‍വേയില്‍ പങ്കു കൊണ്ടതായും ഐ ടി പി വൃത്തങ്ങള്‍ വ്യക്തമാക്കി.

 

Latest