Connect with us

Palakkad

കോളറയും ഡെങ്കിപ്പനിയും പടരുന്നു; പ്രതിരോധം ശക്തമാക്കി

Published

|

Last Updated

പാലക്കാട്: മഴക്കാല രോഗങ്ങള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. നേരത്തെ അവധിയെടുത്ത ഡി എം ഒ ഡോ. വേണുഗോപാല്‍ അവധി റദ്ദാക്കി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഇന്നലെ 1429 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. ഇതില്‍ 1388 പേര്‍ ഒ പിയിലും 41 പേര്‍ ഐ പിയിലും ചികിത്സ തേടി. വയറിളക്ക രോഗം ബാധിച്ച് 268 പേര്‍ ഒ പിയിലും 16 പേര്‍ ഐ പിയിലും ചികിത്സ തേടി. 284 പേരാണ് വയറിളക്ക രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയത്.ഡെങ്കിപ്പനിയുടെ ലക്ഷണവുമായി എലപ്പുള്ളിയിലും വടക്കഞ്ചേരിയിലും ഓരോരുത്തര്‍ വീതം ചികിത്സ തേടി. വെള്ളത്തിലൂടെയുള്ള മഞ്ഞപ്പിത്ത രോഗം ബാധിച്ച് കുമരംപുത്തൂരില്‍ ഒരാളും പുതുശേരിയില്‍ കോളറ ബാധിച്ച് ഒരാളും ആശുപത്രിയിലെത്തി.
കോളറയെന്ന് സംശയത്താല്‍ ആലത്തൂരില്‍ രണ്ടുപേരും കാവശേരിയിലും പുതുക്കോടും ഒരാള്‍ വീതവും ചികിത്സക്കെത്തി. ഇവരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാല്‍ മാത്രമെ കോളറയെന്ന് സ്ഥിരീകരിക്കാനാവൂ. ചാലിശേരിയില്‍ ടൈഫോയ്ഡ് ബാധിച്ച് ഒരാളും ചികിത്സ തേടിയെത്തിയതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുമഴക്കാലരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതുമൂലം ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമായി തുടരുകയാണ്.
5392 വീടുകളില്‍ ഇതിനകം സന്ദര്‍ശനം നടത്തുകയും 29199 പേരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തുആരോഗ്യ സംരക്ഷണത്തെക്കുറിച്ച് 72 ക്യാംപുകള്‍ സംഘടിപ്പിക്കുകയും 1180 ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുകയും 1150 കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
119 ഇടങ്ങളില്‍ ഒ ആര്‍ എസ് ലായനി വിതരണം ചെയ്യുകയും കൊതുകുനശീകരിണത്തിനായി പ്രവര്‍ത്തനം നടത്തുകയും ചെയ്തു.
നെല്ലിയായമ്പതി: മഴക്കാല രോഗനിയന്ത്രണ പരിപാടിയുടേയും പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി നെല്ലിയാമ്പതി പഞ്ചായത്ത് പ്രാഥികാരോഗ്യ കേന്ദ്രം പ്രദേശത്തെ കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം കൈകാട്ടിയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ ജെ ഷാജു അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ എ ഷാഹിത, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ എസ് അമ്മിണി, ടി വത്സല, ആര്‍ ഷാഹിന നേതൃത്വം നല്‍കി പി കെ രവീന്ദ്രന്‍ സ്വാഗതവും ജെ ആരോഗ്യം ജോയ്‌സണ്‍ നന്ദിയും പറഞ്ഞു.