Connect with us

Kozhikode

മദ്യപിച്ച് വാഹനമോടിച്ചതിന് 111 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കോഴിക്കോട്: നഗരപരിധിയില്‍ മദ്യപിച്ച് വാഹനമോടിച്ച 111 പേര്‍ക്കെതിരെ കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ച 84 പേര്‍ക്കെതിരെയും ഗതാഗത നിയമം ലംഘിച്ചതിന് 425 കേസുകളും 37 പെറ്റികേസുകളും റജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിന് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തു.