Connect with us

Kozhikode

മജിസ്‌ട്രേറ്റിന് മുമ്പില്‍ നിന്ന് പ്രതി ഉടുതുണി ഉരിഞ്ഞോടി: അര കിലോമീറ്റര്‍ പിറകെയോടി പോലീസ് പിടികൂടി

Published

|

Last Updated

കൊയിലാണ്ടി: മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ മോഷണക്കേസിലെ പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് പോലീസിന് പൊല്ലാപ്പായി.
പിന്നാലെ ഓടിയ പോലീസിന് പ്രതിയെ പിടികൂടാന്‍ അരകിലോമീറ്റര്‍ ഓടേണ്ടിവന്നു. കൊയിലാണ്ടി നഗരത്തില്‍ നിന്ന് മോഷണക്കേസില്‍ പിടികൂടിയ രണ്ട് പ്രതികളിലൊരാളായ തമിഴ്‌നാട് തിരുകാംപുളിക്കല്‍ സ്വദേശി ശിവസുബ്രഹ്മണ്യ (24) മാണ് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോള്‍ പോലീസിനെ വെട്ടിച്ച് ഓടിയത്.
കോടതി സമയം കഴിഞ്ഞതിനാല്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കുന്നതിനിടയിലാണ് ഒന്നാം പ്രതിയായ സുബ്രഹ്മണ്യം ഉടുതുണി ഉരിഞ്ഞ് ദുരെ എറിഞ്ഞ് പോലീസിനെ സമ്മര്‍ദത്തിലാക്കി ഓടുകയായിരുന്നു. അര കിലോമീറ്റര്‍ അകലെ കൊയിലാണ്ടി റയില്‍വെ സ്റ്റേഷന്‍ സമീപത്ത് വെച്ചാണ് പ്രതിയെ പിറകെയോടിയ പോലീസിന് പിടികൂടാനായത്. പ്രതിയെ വീണ്ടും മജിസട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. നഗരത്തിലെ സിനിമാശാലയില്‍ നിന്ന് പ്രൊജക്റ്ററും ഹോട്ടലില്‍ നിന്ന് എല്‍ സി ഡി ടിവിയും മോഷ്ടിച്ച കേസിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

Latest