Connect with us

Kerala

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

niyamasabha_3_3തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമായതിനെ കുറിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെ മുല്ലക്കര രത്‌നാകരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പകരുകയാണെന്നും ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണ് അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 24% കുറവാണെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ എണ്ണവും കുറവാണ്. സഭ തുടങ്ങി 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരു ജനകീയ പ്രശ്‌നം സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറായതെന്ന് മുഖ്യമന്ത്രിയും വിമര്‍ശിച്ചു.

സലീം രാജിന്റെ ഫോണ്‍ രേഖകള്‍ ഒളിപ്പിക്കാനുള്ള ആത്മാര്‍ത്ഥത പോലും സര്‍ക്കാര്‍ പനി ബാധിതരുടെ കാര്യത്തില്‍ കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

Latest