Connect with us

Kerala

ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയെ കണ്ടു; രാജിവെച്ചേക്കുമെന്ന് സൂചന

Published

|

Last Updated

rishiraj singh 2തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജി സിംഗ് മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം ഒഴിയാന്‍ സിംഗ് സന്നദ്ധത അറിയിച്ചതായാണ് സൂചന.

പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഋഷിരാജ് സിംഗിന്റെ ഉത്തരവ് മന്ത്രി തിരുവഞ്ചൂര്‍ മരവിപ്പിച്ചതോടെയാണ് അദ്ദേഹം ഇടഞ്ഞത്. മന്ത്രിയുടെ അഭിപ്രായം പരിഗണിക്കാതെ സിംഗ് ഒറ്റക്ക് തീരുമാനമെടുത്തതാണ് ഉത്തരവ് മരവിപ്പിക്കാനുള്ള കാരണം. ആര്‍ ശ്രീലേഖ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാവുമെന്നാണ് സൂചന.

Latest