Connect with us

Kerala

സംസ്ഥാനത്തെ അഞ്ച് കോളേജുകള്‍ സ്വയംഭരണം നല്‍കാന്‍ യു ജി സി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സ്വകാര്യ എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കാന്‍ യു ജി സി തീരുമാനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, തേവര സേക്രട്ട് ഹാര്‍ട്ട്, ചങ്ങനാശേരി എസ് ബി, എറണാകുളം സെന്റ് തെരാസസ്, കളമശ്ശേരി രാജഗിര എന്നീ കോളേജുകള്‍ക്കാണ് സ്വയംഭരണം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കോളേജ്, യൂനിവേഴ്‌സിറ്റി അധികൃതര്‍ക്ക് ലഭിച്ചു.

എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് എന്നിവക്ക് സ്വയംഭരണമില്ല.് ഈ കോളേജുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പാണ് യു ജി സി സംഘത്തിന് നേരിടേണ്ടി വന്നിരുന്നത്.

Latest