Connect with us

National

ഡല്‍ഹി-ദിബര്‍ഗഡ് രാജഥാനി എക്‌സ്പ്രസ് പാളം തെറ്റി; അഞ്ച് മരണം

Published

|

Last Updated

train accident

ചാപ്‌റ: ഡല്‍ഹി-ദിബര്‍ഗഡ് രാജഥാനി എക്‌സ്പ്രസ് ബീഹാറിലെ ചാപ്‌റയില്‍ പാളം തെറ്റി അഞ്ച്‌പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 12 ബോഗിളാണ് പാളം തെറ്റിയത്. ഇതില്‍ അഞ്ചെണ്ണം പൂര്‍ണമായും മറിഞ്ഞു. ബീഹാര്‍ തലസ്ഥാനമായ പാറ്റനയുടെ 75 കിലോ മീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. മാവോയിസ്റ്റുകള്‍ ട്രെയിന്‍ ഉപരോധത്തിന് ആഹ്വാനം ചെയത ദിവസമാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ സ്‌ഫോടനമാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു.

എന്നാല്‍ അപകടത്തിന് പിന്നിലെ അട്ടിമറിയെ കുറിച്ച് സ്ഥിരീകരിക്കാവുന്ന റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ അദ്ദേഹം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസ്സാര പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Latest