Connect with us

Ongoing News

ഗ്രീസ് പ്രി-ക്വാര്‍ട്ടറില്‍; കൊളംബിയ ജപ്പാനെ തകര്‍ത്തു

Published

|

Last Updated

greeceഇഞ്ചുറി ടൈമില്‍ നേടിയ പെനല്‍റ്റി ഗോളില്‍ ഐവറികോസ്റ്റിനെ 2-1ന് തോല്‍പിച്ച് ഗ്രീസ് ചരിത്രത്തിലാദ്യമായി ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ 1-1ന്റെ സമനിലയുടെ ആഹ്ലാദത്തിലായിരുന്നു ആഫ്രിക്കന്‍ ടീം. എന്നാല്‍ പന്തുമായി മുന്നേറിയ ഗ്രീക്ക് മുന്നേറ്റനിരക്കാരന്‍ ജോര്‍ഗസ് സമരാസ് പെനാല്‍റ്റി ബോക്‌സില്‍ വീണതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

സമരാസ് സ്വന്തം കാലില്‍ തട്ടി തന്നെയാണ് വീണതെന്ന് ടിവി റിപ്ലെകളില്‍ വ്യക്തമായിരുന്നു. ഇതു കാണാതെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്. വീണുകിട്ടിയ അവസരം ഗോളാക്കിയ മാറ്റിയ സമരാസ് ഗ്രീസിനെ പ്രീക്വാര്‍ട്ടറില്‍ എത്തിച്ചു.

മറ്റൊരു മല്‍സരത്തില്‍ ജപ്പാനെ 4-1 നു തകര്‍ത്ത കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി. ജാക്‌സന്‍ മാര്‍ട്ടിനസിന്റെ ഇരട്ട ഗോളുകളാണ് കൊളംബിയയ്ക്ക് വന്‍ ജയമൊരുക്കിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയിലായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയ ഉറുഗ്വായേയും കോസ്റ്ററിക്ക ഗ്രീസിനേയും നേരിടും.