Connect with us

Gulf

ഇരിപ്പിടങ്ങളെത്തി; റോള പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published

|

Last Updated

kkkഷാര്‍ജ:റോള സ്‌ക്വയര്‍ പാര്‍ക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍. താമസിയാതെ സന്ദര്‍ശകര്‍ക്കു തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്.
നിരവധി തൊഴിലാളികളാണ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉദ്യാനത്തിലേക്കുള്ള ഇരിപ്പിടങ്ങള്‍ എത്തിക്കഴിഞ്ഞു. അകത്ത് സൂക്ഷിച്ചിട്ടുള്ള ഇവ താമസിയാതെ സ്ഥാപിച്ചേക്കും. മരത്തിന്റെയും മറ്റും നിരവധി ഇരിപ്പിടങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. ചുറ്റുമതിലിന്റെയും പ്രധാന കവാടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായി. സമീപത്ത് വിശാലമായ വാഹന പാര്‍ക്കിംഗും ഒരുങ്ങി. കുട്ടികള്‍ക്കുള്ള കളി സൗകര്യം, ഫൗണ്ടന്‍, കഫ്‌തേരിയ തുടങ്ങി ഉദ്യാനത്തിനകത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.
എമിറേറ്റിന്റെ ഹൃദയ ഭാഗമായ റോളയിലെ ഈ ഉദ്യാനം അതിമനോഹരമായ രീതിയിലാണ് പണിതിട്ടുള്ളത്. വിശാലമായ സ്ഥലത്താണ് ഉദ്യാനം. ഏതാനും വര്‍ഷം മുമ്പാണ് നിര്‍മാണം തുടങ്ങിയത്. തുറക്കുന്നതിന് മുമ്പ് ഉദ്യാനം ആളുകളെ ആകര്‍ഷിച്ചു തുടങ്ങിയിട്ടുണ്ട്. നഗര ഹൃദയത്തിലാണു ഉദ്യാനമുള്ളത്. അതുകൊണ്ടുതന്നെ വന്‍തോതില്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ആളുകള്‍ക്കു ഒത്തുകൂടാനും, സൊറപറഞ്ഞിരിക്കാനും മറ്റുമുള്ള ഇടമായിരുന്നു ഇത്. എക്‌സിബിഷനുകളും നടന്നിരുന്നു. നൂറുക്കണക്കിനു സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഉദ്യാനത്തിനകത്തുണ്ട്. നഗരത്തില്‍ ഷോപ്പിംഗിനും മറ്റും എത്തുന്നവര്‍ക്കു വിശ്രമിക്കാനും, ഒത്തുകൂടാനുമുള്ള കേന്ദ്രമായിരിക്കും ഈ ഉദ്യാനം.

Latest