Connect with us

Gulf

അനധികൃത ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടി

Published

|

Last Updated

ദുബൈ: അനധികൃത ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി അറിയിച്ചു.
യു എ ഇയുടെ വിവിധ ഭാഗങ്ങളിലേക്ക് ദുബൈയില്‍ നിന്ന് അനധികൃത ടാക്‌സികള്‍ ഓടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കും. 2013 ഡിസംബറില്‍ പരിശോധന തുടങ്ങിയ ശേഷം 2,647 പേരാണ് പിടിയിലായത്.
ഈ വര്‍ഷം മാര്‍ച്ച് പത്തുമുതല്‍ ഏപ്രില്‍ പത്തു വരെയുള്ള കണക്കു പ്രകാരം ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ട്. 866 നിയമലംഘനമാണ് പിടിക്കപ്പെട്ടത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം നാലുവരെയും വൈകീട്ട് നാലുമുതല്‍ പുലര്‍ച്ചെ രണ്ടു വരെയും വ്യത്യസ്ത പരിശോധകര്‍ രംഗത്തുണ്ടാകും. ഇവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.
ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടെ പരാതികള്‍ മുഖവിലക്കെടുക്കും. മാധ്യമങ്ങളില്‍ പരസ്യം നല്‍കി യാത്രക്കാരെ വശീകരിക്കുന്നവരെയും നിരീക്ഷിക്കും. ഗതാഗത നിയമത്തിന് എതിരാണ് “ലിഫ്റ്റ്” സര്‍വീസുകള്‍ ദുബൈക്കകത്തായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡോ. യൂസുഫ് അല്‍ അലി പറഞ്ഞു.

 

Latest