Connect with us

National

ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ദിനേശ് സിംഗ് രാജിവെച്ചു. സര്‍വകലാശാലയിലെ ബിരുദ കോഴ്‌സ് നാല് വര്‍ഷമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്നാണ് രാജി. ബിരുദ കോഴ്‌സുകള്‍ നാല് വര്‍ഷമാക്കിയതിനെ യു ജി സി അംഗീകരിച്ചിരുന്നില്ല. കോഴ്‌സ് മൂന്ന് വര്‍ഷമാക്കി പുനസ്ഥാപിക്കണമെന്ന് യു ജി സി ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് വി സിയുടെ രാജി.

2010 ഒക്ടോബര്‍ 29നാണ് ദിനേശ് സിംഗ് സര്‍വകലാശാല വി സിയായി ചുമതലയേറ്റത്. 2013-14 അദ്ധ്യയന വര്‍ഷം മുതലാണ് ബിരുദ കോഴ്‌സുകള്‍ നാലുവര്‍ഷമാക്കി ഉയര്‍ത്തിയത്. മുന്‍ മാനവ വിഭവശേഷി മന്ത്രി കബില്‍ സിബല്‍ ഈ തീരുമാനത്തിന് അനുകൂലമായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ കോഴ്‌സുകള്‍ മൂന്നുവര്‍ഷമാക്കണമെന്ന നിലപാട് യു ജി സി കടുപ്പിക്കുകയായിരുന്നു.

Latest