Connect with us

National

ഇന്ത്യ ഇറാഖിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ജയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഇറാഖിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്തകള്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി തള്ളി. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന 120ഓളം ഇന്ത്യക്കാരെ രക്ഷിക്കാനായി സൈന്യത്തെ അയക്കുമെന്ന വാര്‍ത്തകളാണ് പ്രതിരോധ മന്ത്രി നിഷേധിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവരില്‍ 120ഓളം പേരാണ് സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 39 പേരെ വിമതര്‍ ബന്ദികളാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest