Connect with us

National

പാചകവാതകത്തിന് അഞ്ച് രൂപ കൂട്ടാന്‍ ശുപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി:പാചക വാതകത്തിനും മണ്ണെണ്ണക്കും വില വര്‍ധിപ്പിക്കുവാന്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ.എല്‍പിജി സിലിണ്ടറിന് അഞ്ചു രൂപയും മണ്ണെണ്ണ ലിറ്ററിന് ഒരു രൂപയും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.

ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര പെട്രോളിയം മന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. നിരക്ക് വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ജൂലൈ ഒന്നിനു മുമ്പായി വില വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്രപെട്രോളിയം മന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്.

ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പാചകവാതക വിലയും ഉയര്‍ത്തുന്നത്.നേരത്തെ സിലിണ്ടറിന് പ്രതിമാസം പത്ത് രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Latest