Connect with us

Kerala

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് നിലവിലെ അവസ്ഥ പഠിച്ച ശേഷം മാത്രം; ഋഷിരാജ് സിങ്

Published

|

Last Updated

തിരുവനന്തപുരം: നിലവിലെ അവസ്ഥ പഠിച്ച ശേഷം പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് തീരുമാനിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്. അവധി കഴിഞ്ഞ് തലസ്ഥാനത്ത് എത്തിയ ഋഷിരാജ് സിംഗ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത് .
കാറുകളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായ ഋഷിരാജ് സിങ് ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവ് പിന്‍വലിച്ചു.ഇത് ഋഷിരാജ് സിങിനെചൊടിപ്പിച്ചുവെന്നും അദ്ദേഹം ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സ്ഥാനം ഒഴിയാന്‍ പോകുന്നു എന്നും വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു .