Connect with us

Malappuram

സ്‌ഫോടക വസ്തു മോഷണം; മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മേലാറ്റൂര്‍: വെട്ടത്തൂര്‍ പോബ്‌സണ്‍ കമ്പനിയില്‍നിന്നും സ്‌ഫോടകവസ്തുശേഖരം മോഷണം പോയ കേസില്‍ മൂന്നുപ്രതികള്‍ മേലാറ്റൂര്‍ പോലിസില്‍ പിടിയിലായി.
ഒന്നാംപ്രതി വെട്ടത്തൂര്‍ മേല്‍ക്കുളങ്ങര ചോലക്കല്‍ ആഷിഖ്(20), നാലാം പ്രതി കാവനൂര്‍ തോട്ടിലങ്ങാടി പൂവത്തി മുഹമ്മദ് (59)മൂന്നാംപ്രതിയായ പതിനാറുകാരന്‍ എന്നിവരെയാണ് പിടികൂടിയത്. കേസിലെ രണ്ടാംപ്രതി മേല്‍ക്കുളങ്ങര കാപ്പുങ്ങല്‍ ആഷിക്(22) വിദേശത്താണ്. 2014 മാര്‍ച്ച് 23നാണ് 125 കിലോ ജലാറ്റിന്‍ സ്റ്റിക്കും എണ്ണൂറോളം ഡിറ്റണേറ്ററുകളുമാണ് മോഷണം പോയിരുന്നത്. മോഷണവസ്തുക്കള്‍ വാങ്ങിയതിനാണു കാവനൂര്‍ സ്വദേശിയായ ക്രഷര്‍ ഉടമ നാലാം പ്രതി മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ആഢംബര ജീവിതം നയിച്ചിരുന്ന ഒന്നാം പ്രതി ആഷിഖ് കാര്‍ വാടകക്കെടുത്താണു ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ മോഷണം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. പാണ്ടിക്കാട് സി.ഐ ആര്‍ മനോജ് കുമാര്‍, മേലാറ്റൂര്‍ എസ്.ഐമാരായ എ നാരായണന്‍, കെ പി എ റഹ്്മാന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.