Connect with us

Malappuram

വിസ തട്ടിപ്പ്; അറസ്റ്റിലായ മധ്യവസ്‌കനെതിരെ നിരവധി പരാതികള്‍

Published

|

Last Updated

തിരൂരങ്ങാടി: വിസ തട്ടിപ്പുകേസില്‍ തിരൂരങ്ങാടി പോലീസ് അറസ്റ്റു ചെയ്ത കൊടിഞ്ഞി സ്വദേശിക്കെതിരെ നിരവധി പരാതികള്‍. കൊടിഞ്ഞി പനക്കത്താഴം പുത്തന്‍ പീടിയേക്കല്‍ വീട്ടില്‍ മൊയതുണ്ണി (58)ക്കെതിരെയാണ് തിരൂരങ്ങാടി പോലീസില്‍ നിരവധി പേര്‍ പരാതി നല്‍കിയിട്ടുള്ളത്.
ആതവനാട് സ്വദേശി മേലേകണ്ടകത്ത് സലീം സുലൈമാന്‍ അബൂദാബിയിലെ കമ്പിനിയിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 58000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് തട്ടിപ്പു നടന്നത്.
കൂടാതെ ഓമച്ചപ്പുഴ സ്വദേശികളായ മൈലിപ്പുറത്ത് ബാലന്‍, പച്ചേരി കൃഷ്ണന്‍, ചക്കിപ്പറമ്പത്ത് രാജന്‍, മേലേത്ത് റശീദ് എന്നിവര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 125000 രൂപ വാങ്ങിയതായും പരാതിയുണ്ട്. കൂടാതെ കോട്ടക്കല്‍ സ്വദേശിയായ ബികോം വിദ്യാര്‍ഥി സിബിനിന്റെ പിതാവ് അമ്പലവട്ടം സിബിസ് ഭവനിലെ മുരളീധരന് സ്വകാര്യ ബേങ്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് രണ്ടരലക്ഷം രൂപ കവര്‍ന്നതായും പരാതി നല്‍കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ എടപ്പറ്റ പാറമ്മല്‍ മുഹമ്മദ് നിശാദിന്റെ പരാതി പ്രകാരമാണ് മൊയ്തുണ്ണിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വിദേശത്തേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദ് നിശാദില്‍ നിന്നും സുഹൃത്തുക്കളായ മന്‍സൂറലി യൂസുഫ്, അജ്മല്‍ എന്നിവരില്‍ നിന്നുമായി മൊയ്തുണ്ണി മുപ്പതിനായിരം രൂപ വീതം വാങ്ങി വിളിച്ചു എന്നാണ് കേസ്. ഇയാളെ അറസ്റ്റ് ചെയ്ത വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ പരാതിയുമായി രംഗത്തുവന്നത്.

Latest