Connect with us

Thrissur

പഞ്ചായത്തുകള്‍ക്ക് ജുഡീഷ്യല്‍ അധികാരങ്ങള്‍ വേണം: പി പി ബാലന്‍

Published

|

Last Updated

മുളംകുന്നത്തുകാവ്: ഹിമാചല്‍ പ്രദേശിലെ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജുഡീഷ്യല്‍ അധികാരങ്ങള്‍ കേരളത്തിനും അനുകരിക്കാവുന്നതാണെന്ന് കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ നിര്‍ദേശിച്ചു.
ഹിമാചല്‍പ്രദേശിലെ ത്രതില പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മര്‍ക്കുമുള്ള ഒരാഴ്ചത്തെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുണ്ടായേക്കാവുന്ന തടസ്സങ്ങള്‍ നീക്കാനും കാലതാമസം ഒഴിവാക്കാനും ജുഡീഷ്യല്‍ അധികാരങ്ങള്‍ ഗുണം ചെയ്യും. ഹിമാചലിലെ അഞ്ച് ഗ്രാമപഞ്ചാചയത്തുകളുടെ പൂര്‍ണ അധികാരം സ്ത്രീകള്‍ക്കുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒട്ടേറെ അധികാരങ്ങള്‍ താഴെതട്ടിലേക്കു കൈമാറിയ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴ്‌സ് ഡയറക്ടര്‍ ഡോ. സണ്ണിജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ.ടി.രാഘവന്‍ സംസാരിച്ചു.
കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെക്കുറിച്ചും പങ്കാളിത്ത ആസൂത്രണത്തെക്കുറിച്ചും പഠിക്കുന്നതിനാണ് സംഘം എത്തിയിട്ടുള്ളത്. മാണ്ഡി ജില്ലയിലെ ത്രിതലപഞ്ചായത്തുകളില്‍നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരുമടങ്ങുന്ന സംഘത്തില്‍ പത്ത് പേര്‍ സ്ത്രീകളാണ്. കേരളത്തിന്റെ പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ സവിശേഷതകളെക്കുറിച്ച് ഡോ.പീറ്റര്‍ എം രാജും പങ്കാളിത്ത ആസൂത്രണത്തെക്കുറിച്ച് പ്രൊഫ.ടി രാഘവനും ക്ലാസ്സെടത്തു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് അവിടത്തെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനപ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തും.

 

Latest