Connect with us

Wayanad

എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്‌സ് സംഗമം നാളെ മാനന്തവാടിയില്‍

Published

|

Last Updated

കല്‍പ്പറ്റ: എസ് വൈ എസ് വയനാട് ജില്ലാ കമ്മറ്റിയുടെ കീഴില്‍ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലും വിവിധ പ്രദേശങ്ങളിലും രോഗീ പരിചരണം നടത്തുന്ന വളണ്ടിയേഴ്‌സിന്റെ സംഗമം നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ മാനന്തവാടി ഹാക്‌സന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈദ്യരംഗത്തെ വിദഗ്ദരും, പാലിയേറ്റീവ് മേഖലയിലെ പ്രമുഖരും വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും. മാനന്തവാടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചും വിവിധ പ്രദേശങ്ങളിലും എസ്.വൈ.എസ് സാന്ത്വനം വളണ്ടിയേഴ്‌സ് നിലവില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സാന്ത്വനം ജില്ലാ ചെയര്‍മാന്‍ കെ.എസ് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി കല്ലിയോട്, മുഹമ്മദലി സഖാഫി പുറ്റാട്, അസീസ് ചിറക്കമ്പം ഇബ്‌റാഹിം കൈപ്പാണി, ഇ.മൊയ്തു സംബന്ധിച്ചു.

---- facebook comment plugin here -----

Latest