Connect with us

Palakkad

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: വീട്ടമ്മ പൊളളലേറ്റ് മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ എസ്.ഐക്ക് പരാതി നല്‍കി. കുമരംപുത്തൂര്‍ മൈലാംമ്പാടം കുന്നുംപുറത്ത് യൂസഫിന്റെ ഭാര്യ കിളയില്‍ സഫിയ (45)യാണ് കഴിഞ്ഞ 21ന് രാവിലെ 10മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ പെളളലേറ്റ സഫിയയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് വട്ടമ്പലത്തും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോവുകയായിരുന്നുവെത്ര. എന്നാല്‍ സഹോദരിക്ക് പെള്ളലേറ്റത് നാട്ടുകാരില്‍ നിന്നാണ് തങ്ങള്‍ അറിഞ്ഞതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരങ്ങള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.