Connect with us

Wayanad

പുറത്താക്കിയ ജീവനക്കാരിയെ തിരിച്ചെടുക്കണം: വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്‍

Published

|

Last Updated

കല്‍പ്പറ്റ: എച്ച് എം എല്‍ അരപ്പറ്റ എസ്‌റ്റേറ്റിലെ നെടുങ്കരണ എസ്‌റ്റേറ്റില്‍ നിന്നും അകാരണമായി ഡിസ്മിസ് ചെയ്ത ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്‍ -സി ഐ ടി യു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെക്ക്‌റോള്‍ നമ്പര്‍ 6880 ആയ പാത്തുമ്മക്കുട്ടി എന്ന തൊഴിലാളിയെയാണ് കഴഞ്ഞ മാര്‍ച്ച് 19ന് എച്ച്.എം.എല്‍. മാനേജ്‌മെന്റ് ഡിസ്മിസ് ചെയ്തത്. പാത്തുമ്മക്കുട്ടിയുടെ ഭര്‍ത്താവായ മുസ്തഫ കൈവശംവെച്ചുപോരുന്ന ഭൂമിയില്‍ പാത്തുമ്മക്കുട്ടി പ്രവേശിച്ചു എന്ന കാരണം പറഞ്ഞാണ് ഇവരെ പുറത്താക്കിയത്. എസ്‌റ്റേറ്റ് ജീവനക്കാരനല്ലാത്ത മുസ്തഫ കൈവശം വെച്ചുപോരുന്ന സ്ഥലം കമ്പനിയുടേതാണെന്നാണ് എച്ച്.എം.എലിന്റെ അവകാശവാദം. എന്നാല്‍ ഈ ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി കമ്പനി ചൂണ്ടിക്കാണിച്ചതും, വര്‍ഷങ്ങളായി പലരും കൈവശം വെച്ചുപോരുന്നതുമാണ്.
പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം യാതൊരു വിധ തെറ്റും ചെയ്യാതെയാണ് എച്ച്.എം.എല്‍. പാത്തുമ്മക്കുട്ടിലെ പുറത്താക്കിയത്. ഇതിനെതിരെ പാത്തുമ്മക്കുട്ടി കഴിഞ്ഞ മൂന്നാം തീയതി മുതല്‍ എച്ച്.എം.എല്‍് ഓഫീസിനു മുന്‍പില്‍ സമരം നടത്തിവരികയാണ്. മാന്യമായ താമസം, കുടിവെള്ളം, ചികില്‍സ, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് പ്ലാന്‍േ്ഹഷന്‍ ലേബര്‍ ആക്ടില്‍ പറയുന്നുണ്ടെങ്കിലും ഇവ നല്‍കാന്‍ കമ്പനി തയ്യാറാകുന്നില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പാത്തുമ്മക്കുട്ടിയെ തിരിച്ചെടുക്കുന്നതുവരെ സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പി. ഗഗാറിന്‍, വി. കരുണന്‍, മുസ്തഫ, കെ.ടി. ബാലകൃഷ്ണന്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest