Connect with us

Wayanad

എയിംസ് ആശുപത്രി വയനാട്ടില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിന് അനുവദിച്ച എയിംസ് ആശുപത്രി വയനാട്ടില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍മ്മസമിതി രൂപീകരണ സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തെക്കേ ഇന്ത്യയില്‍ എവിടെയും എയിംസ് ആശുപത്രി ഇല്ലാത്ത സാഹചര്യത്തില്‍ വയനാട്ടില്‍ ഈ ആശുപത്രി സ്ഥാപിച്ചാല്‍ മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും, തമിഴ്‌നാട്ടിലെയും ഉള്‍പ്പെടെ എട്ട് ജില്ലകളിലെ രണ്ട് കോടിയോളം ജനങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകും. എല്ലാ ജീല്ലകളില്‍ നിന്നും വയനാട്ടിലേക്ക് മികച്ച റോഡുകള്‍ ഉണ്ട്. അതിനാല്‍ വയനാട്ടില്‍ ഈ ആശുപത്രി സ്ഥാപിച്ചാല്‍ ഏതു ജില്ലയില്‍ നിന്നും പരമാവധി മൂന്ന് മണിക്കൂര്‍ കൊണ്ട് ആശുപത്രിയില്‍ എത്തിച്ചേരാന്‍ കഴിയും. കോഴിക്കോട്, മൈസൂര്‍ വിമാനത്താവളങ്ങളും നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളവും എയിംസിന് സഹായകരമാകും. നഞ്ചങ്കോട്-നിലമ്പൂര്‍ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ വയനാടിന്റെ യാത്രാപ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കപ്പെടും. എയ്‌സ് ആശുപത്രി വയനാട്ടില്‍ കൊണ്ടുവരുന്നതിന് ഒരു കര്‍മസമിതി രൂപീകരണ യോഗം നാളെ വൈകുന്നേരം നാല്മണിക്ക് ബത്തേരി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേരും. താത്പ്പര്യമുള്ള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നും സംഘാടക സമിതി അറിയിച്ചു. അഡ്വ. പി. വേണുഗോപാല്‍, അഡ്വ. ടി.എം. റഷീദ്, ജോണി പാറ്റാനി, വിനയകുമാര്‍, മത്തായി, നാസര്‍ കാസിം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest