Connect with us

Ongoing News

പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളിലും എക്‌സൈസ്, റവന്യൂ ഓഫീസുകളിലും കേസുകളില്‍പ്പെട്ട് കിടക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു.
കേസുകളില്‍ വേഗം തീര്‍പ്പ് കല്‍പ്പിച്ച് വാഹനങ്ങള്‍ ലേലം ചെയ്ത് മാറ്റുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 2014 ജൂണ്‍ ആറ് വരെ സ്‌റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന 37,914 വാഹനങ്ങള്‍ ലേലം ചെയ്തു.
28,888 വാഹനങ്ങളാണ് നീക്കം ചെയ്യാനുള്ളത്. ഇതില്‍ 6,666 വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. എക്‌സൈസ്, റവന്യൂ വകുപ്പുകള്‍ക്കു കീഴില്‍ കെട്ടിക്കിടക്കുന്ന നിയമതടസ്സമില്ലാത്ത വാഹനങ്ങള്‍ വേഗത്തില്‍ ലേലം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് ഓഫീസിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് പുറമേ വാഹനങ്ങള്‍ നശിക്കുന്നതിനും കാരണമാകുന്നുണ്ടെന്നും പി കെ ബഷീറിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest