Connect with us

Gulf

ഷാര്‍ജയിലെ ആഫ്രിക്കന്‍ഹാള്‍ നവീകരിക്കുന്നു

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ പ്രശസ്തവും ഏറെ പഴക്കമുള്ളതുമായ ആഫ്രിക്കന്‍ ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബലദിയ റൗണ്ട് എബൗട്ടില്‍ ജനറല്‍ പോസ്റ്റ് ഓഫീസിനു എതിര്‍വശത്താണ് ആഫ്രിക്കന്‍ ഹാള്‍.
എമിറേറ്റില്‍ ഏറെ പഴക്കമുള്ള ഹാളാണിതെന്നാണ് കരുതപ്പെടുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്നാണ് നവീകരണം. അറ്റകുറ്റപ്പണി നടത്തി ഹാളിനു മോടികൂട്ടാനാണ് നീക്കം. പഴയ കാലത്ത് സമ്മേളനങ്ങളും, ഇതര പരിപാടികളും സംഘടിപ്പിക്കാറുള്ളത് ഈ ഹാളിലായിരുന്നു. ആദ്യ കാലത്ത് ഇന്ത്യയില്‍ നിന്നെത്തുന്ന പ്രമുഖ വ്യക്തികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും സ്വീകരണം ഒരുക്കിയിരുന്നത് ഈ ഹാളിലായിരുന്നുവത്രെ.
നാഷനല്‍ ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, മുസ്‌ലിംലീഗ് കേരള സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊക്കെ 1980 കളിലും മറ്റും സ്വീകരണം ഒരുക്കപ്പെട്ടത് ഈ ഹാളിലായിരുന്നുവെന്ന് പറയുന്നു. അന്നു നിരവധി ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്ക സൗകര്യമുള്ള ഹാള്‍ ഇതായിരുന്നുവത്രെ.
എന്നാല്‍ രാജ്യം പുരോഗമിക്കുകയും, കൂടുതല്‍ സൗകര്യങ്ങളുള്ള ഹാളുകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തതോടെ ആഫ്രിക്കന്‍ ഹാളിനോട് ആളുകള്‍ അകലുകയായിരുന്നു. ഇപ്പോള്‍ പ്രവാസി സംഘടനകള്‍ക്കു സ്വന്തമായി ഹാളുകളും ഓഫീസുകളുമുണ്ട്. അവിടങ്ങളിലാണ് തങ്ങളുടെ നേതാക്കള്‍ക്ക് സംഘടനകള്‍ സ്വീകരണം ഒരുക്കുന്നത്.

---- facebook comment plugin here -----

Latest