Connect with us

Gulf

പുതിയ യു എസ് ബി ഡ്രൈവ് പുറത്തിറക്കി

Published

|

Last Updated

ദുബൈ: ലോകോത്തര ഫഌഷ് സ്റ്റോറേജ് നിര്‍മാതാക്കളായ സാന്‍ഡിസ്‌ക് പുതിയ ഡുവല്‍ യു എസ് ബി ഡ്രൈവ് വിപിണിയിലിറക്കി. മൈക്രോ യു എസ് ബി, യു എസ് ബി 2.0 കണക്റ്റര്‍ എന്നീ ദ്വീമുഖ സൗകര്യങ്ങളോടെയാണ് പൊതുവിപണിയില്‍ രംഗത്തിറക്കുന്നത്. ആന്‍ഡ്രോയിഡ് ആപ് അടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍, ടാബ്‌ലെറ്റ് എന്നിവകളില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുന്ന വിവിധ ഡാറ്റകള്‍ അനായാസം കൈമാറ്റം ചെയ്ത് ഈ പുതിയ ഫഌഷ് ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ സ്റ്റോര്‍ ചെയ്ത ഫയലുകള്‍ കമ്പ്യൂട്ടറുകളിലേക്ക് മാറ്റം ചെയ്യാനുള്ള സൗകര്യവും ഇത്തരം ഫഌഷ് ഡ്രൈവില്‍ ഒരുക്കിയിട്ടുണ്ട്.
സാന്‍ഡിസ്‌ക് ആള്‍ട്രാ ഡുവല്‍ യു എസ് ബി ഡ്രൈവ് അനായാസവും സൗകര്യ പ്രതവുമായി സ്മാര്‍ട് ഫോണുകളില്‍ നിന്നും ടാബ്‌ലറ്റുകളില്‍ നിന്നും ഡാറ്റകള്‍ കൈമാറുന്നതില്‍ പുത്തന്‍ അനുഭവം നല്‍കുകയും ചെയ്യുമെന്ന് സാന്‍ഡിസ്‌ക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദിനേഷ് ബഹല്‍ അഭിപ്രായപ്പെട്ടു. ബാക്ക് അപ്പ് ചെയ്യാനും സൗകര്യമൊരുക്കുന്നതോടൊപ്പം സാന്‍ഡിസ്‌ക് മെമ്മറി സോണ്‍ ആപ്പുമായി സമന്വയിപ്പിക്കുന്നതിലൂടെ മൊബൈല്‍ ഉപകരണങ്ങളില്‍ സ്റ്റോറേജ് പ്രതലം വ്യാപിപ്പിക്കുകയും ഉപയോക്താക്കള്‍ക്ക് ഇത് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.