Connect with us

Gulf

പുതിയ നിയമം: അലക്കു കടകള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍

Published

|

Last Updated

അബുദാബി: അലക്ക് മേഖലയില്‍ നിലവില്‍ വന്ന പുതിയ നിയമം ലോണ്‍ഡ്രി കടകള്‍ക്ക് ഭീഷണിയാവുമെന്ന് ആക്ഷേപമുയരുന്നു. അലക്ക് ഷോപ്പുകള്‍ക്ക് 45 സ്‌ക്വയര്‍ മീറ്ററും ഇസ്ത്തിരി കടകള്‍ക്ക് 30 സ്‌ക്വയര്‍ മീറ്ററും വേണമെന്ന നിയമമാണ് അലക്ക് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അബുദാബിയിലെ കടകളില്‍ പലതും 15 മുതല്‍ 20 സ്‌ക്വയര്‍ മീറ്ററിനുള്ളിലുള്ളതാണ്. ഇപ്പോഴുള്ള കടകള്‍ക്ക് തന്നെ 70,000 മുതല്‍ മുകളിലാണ് വാടക. വലിയ കടകള്‍ വാടകക്ക് എടുത്ത് തുടങ്ങിയാല്‍ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയാലാകുമെന്ന് ലോണ്‍ഡ്രി ഉടമകള്‍ പറയുന്നു.
അബുദാബിയുടെ വിവിധ മേഖലകളില്‍ 300 ഓളം ലോണ്‍ഡ്രി കടകളുണ്ടെന്നാണ് ഏകദേശ കണക്ക്. 300 കടകളെ ആശ്രയിച്ച് 1,500 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും ഇന്ത്യക്കാരും ബംഗാളികളുമാണ്. പുതിയ നിയമം നിലവില്‍ വന്നതോടെ അബുദാബിയില്‍ നിരവധി കടകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിരവധി കടകള്‍ പൂട്ടിയേക്കും. ഒരു ജോഡി വസ്ത്രങ്ങള്‍ക്ക് ആറു ദിര്‍ഹമാണ് അലക്കുന്നതിനുള്ള കുറഞ്ഞ നിരക്ക്. ഈ നിരക്കിന് തന്നെ ഉപഭോക്താക്കളെ ലഭ്യമാകുന്നത് ഏറെ ബുദ്ധിമുട്ടാണെന്നാണ് അവര്‍ പറയുന്നത്.