Connect with us

Gulf

റമസാന്‍: അബുദാബിയില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ തയ്യാര്‍

Published

|

Last Updated

അബുദാബി: റമസാന്‍ കണക്കിലെടുത്ത് പൊതുവിതരണ കേന്ദ്രങ്ങളില്‍ കുറഞ്ഞ വിലക്ക് ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതായി അബുദാബി നഗരസഭാ ഭക്ഷ്യവിതരണ കേന്ദ്രം ഇന്‍ചാര്‍ജ് സൈഫ് യഹ്‌യ അല്‍ റുമൈനി അറിയിച്ചു.
നഗരസഭാ വിതരണകേന്ദ്രങ്ങള്‍ ഇതിനായി തയ്യാറെടുത്തിട്ടുണ്ട്. പുതിയ ഉത്പന്നങ്ങള്‍ വിതരണം കേന്ദ്രങ്ങളില്‍ സംഭരിച്ചിട്ടുണ്ട്.
ഈന്തപ്പഴത്തിന് പുറമെ, വിംട്ടോസിറപ്പ്, സണ്‍ക്വിക്ക് സിറപ്പ്, ബീന്‍സ്, ചിക്ക്പീ, ബീന്‍, മക്രോണി, മില്‍ക് പൗഡര്‍ തുടങ്ങിയവ ഉണ്ടാകും. രണ്ടുതരത്തിലുള്ള കുടിവെള്ളവും ടിഷ്യൂ പേപ്പറും വിതരണം ചെയ്യും. പുതിയ ഉത്പന്നങ്ങളില്‍ ശീതീകരിച്ച പഴം പച്ചക്കറികള്‍, തൈര്, തേയിലബേഗ് എന്നിവ ഉള്‍പ്പെടും. വിതരണ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന് വിശദമായ ബില്ല് ലഭ്യമാക്കും. രാവിലെ ഏഴുമുതല്‍ ഉച്ച രണ്ടര വരെയാണ് പ്രവൃത്തിസമയം. വെള്ളി, ശനി ദിവസങ്ങളില്‍ അവധി ആയിരിക്കും.
മുറൂര്‍, മുസഫ്ഫ എന്നിവിടങ്ങളിലാണ് നഗരസഭാ വിതരണ കേന്ദ്രങ്ങളുള്ളത്. കുടുംബങ്ങള്‍ക്കാണ് ഇത് ഉപകാരപ്പെടുന്നത്.
38 ഇനങ്ങളാണ് ലഭ്യമാക്കുക. വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് മുന്‍ഗണനയെന്നും റുമൈത്തി പറഞ്ഞു.

Latest