Connect with us

Kerala

ലോഡ് ഷെഡ്ഡിംഗ് 27ന് പിന്‍വലിക്കും

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ലോഡ്‌ഷെഡ്ഡിംഗ് ഉണ്ടാകില്ല.വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.കായംകുളത്ത് നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
ശബരിഗിരിയില്‍ അറ്റകുറ്റ പണിനടക്കുന്നതിനാല്‍ താല്‍ക്കാലികമായി വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചിരുന്നു.ഇവിടെ വെള്ളിയാഴ്ച മുതല്‍ ഉല്‍പാദനം പുനരാരംഭിക്കും.ഇതും ലോഡ്‌ഷെഡ്ഡിംഗ് നിര്‍ത്താന്‍ കാരണമാണ്.

Latest