Connect with us

National

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഐ ദേശീയനേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ സംഘടനാപരവും ധാര്‍മികവുമായ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്ന് സിപിഐ കേന്ദ്ര നേതൃത്വം.തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തെറ്റുപറ്റിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. തിരുവനന്തപുരത്തെ തോല്‍വി പ്രത്യേകം പരിശോധിക്കും.തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിനും പങ്കുണ്ട്.ജയിക്കണമെന്ന് കരുതിത്തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്.ആന്ധ്രയില്‍ കോണ്‍ഗ്രസുമായ ഉണ്ടാക്കിയ സഖ്യം ദോഷം ചെയ്‌തെന്നും റെഢി പറഞ്ഞു.