Connect with us

International

അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈജിപ്തില്‍ തടവ്ശിക്ഷ

Published

|

Last Updated

കെയ്‌റോ:അല്‍ജസീറയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈജിപ്ത് കോടതി തടവ് ശിക്ഷ വിധിച്ചു.രണ്ടു പേര്‍ക്ക് ഏഴു വര്‍ഷവും ഒരാള്‍ക്ക് പത്ത് വര്‍ഷവുമാണ് ശിക്ഷ.മുസ്‌ലിം ബ്രദര്‍ഹുഡിനെ സഹായിച്ചു, വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
പീറ്റര്‍ ഗ്രെസ്റ്റ് ,മുഹമ്മദ് ഫാഹ്മി എന്നിവര്‍ക്കാണ് ഏഴു വര്‍ഷം തടവ്. ബാഹര്‍ മുഹമ്മദിന് പത്തു വര്‍ഷം തടവും വിധിച്ചു.കഴിഞ്ഞ ഡിസംബറിലാണ് ഇവരെ പിടികൂടിയത്.